നയാബസാറില്‍ വെള്ളപ്പൊക്കം; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് ഉപ്പള, നയാബസാറില്‍ അടിപ്പാതയിലും സര്‍വ്വീസ് റോഡിലും വെള്ളപ്പൊക്കം. മഴ കനത്തതോടെ അടിപ്പാതയില്‍ ഒന്നര അടിയോളം പൊക്കത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. ഇത് കാരണം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ നടന്നു പോകാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ്. നാലു സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താലൂക്ക് ആശുപത്രിയിലേക്കുള്ള രോഗികളും സഹായികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും മലിനജലത്തിലൂടെയാണ് നടന്നു പോകുന്നത്. വൈകുന്നേരം വരെ നനഞ്ഞതും ചെളിപറ്റിയതുമായ വസ്ത്രം ധരിച്ചിരിക്കേണ്ട ഗതികേടിലാണ് ആള്‍ക്കാര്‍. അടിപ്പാതയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി കാല്‍ നടയാത്രയിലെ ദുരിതം നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

One Comment

  1. അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം കാരണം മനുഷ്യ നിർമ്മിത പ്രളയമാണ് ഉണ്ടാവുന്നത്. ശാസ്ത്രീയമായി മഴവെള്ളം ഒഴുക്കികളയുന്നതിന് പകരം യാഥൊരു മുൻധാരണ ഇല്ലാതെ കലുങ്കുകൾ നിർമ്മിച്ചതാണ് ഇതിനെല്ലാം കാരണം. നിർമ്മാണ കമ്പനിയോട് ആദ്യഘട്ടത്തിൽത്തന്നെ സൂചന നൽകിയവരെ കളിയാക്കി വിട്ടവരാണ് ഇതിനെല്ലാം കാരണക്കാർ

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page