തിരുവനന്തപുരം : സംസ്ഥാനത്തുനിന്ന് രാജ്യസഭയിലേക്ക് ഒഴിവുള്ള മൂന്നു സീറ്റിൽ ഇടതുമുന്നണിക്ക് വിജയസാധ്യതയുള്ള രണ്ട് സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തീരുമാനിച്ചു. ഇടതുമുന്നണിയുടെ കെട്ടുറപ്പും ഐക്യവും ശക്തിപ്പെടുത്താനാണ് സിപിഎം ഇത്തരമൊരു തീരുമാനം എടുത്ത തെന്നു മുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു .സീറ്റ് ലഭിക്കാത്തതിൽ ആർജെഡിക്കുശക്തമായ പ്രതിഷേധം ഉണ്ട്. ജനങ്ങൾക്ക് ഇടതുമുന്നണിയിൽ പ്രതീക്ഷ ഉണ്ടെന്നും ഇടത് ഐക്യവും കെട്ടുറപ്പും ശക്തമാക്കാനാണ് ഇത്തരമൊരു തീരുമാനത്തിനു ഇടതുമുന്നണി തയ്യാറായതെന്നും ജയരാജൻ തുടർന്ന് പറഞ്ഞു. ബിനോയി വിശ്വം, എളമരം കരിം, ജോസ് കെ മാണി എന്നിവരുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ്