യുവതിയെ തലക്ക് കല്ലിട്ടു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബെല്ലാരി, പട്ടാജെയിലെ നളിനി (28)യാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പട്ടാജെയിലെ ചന്തക്ക് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന നിലയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
