തിരുവനന്തപുരം: കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ രണ്ടു മന്ത്രിമാര്‍. തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ചരിത്രവിജയം നേടിയ സുരേഷ് ഗോപിയും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യനും. സത്യപ്രതിജ്ഞയ്ക്ക് ഇരുവരും ന്യൂഡെല്‍ഹിയിലെത്തി. മനുഷ്യവകാശ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ കുര്യന്‍ കേന്ദ്രമന്ത്രിയായതു വീട്ടിലുള്ള ഭാര്യ അന്നമ്മ അറിഞ്ഞതു മാധ്യമങ്ങളിലൂടെയാണ്. ഭര്‍ത്താവിനു ലഭിച്ച അംഗീകാരത്തില്‍ അന്നമ്മ സന്തോഷം പ്രകടിപ്പിച്ചു. മന്ത്രിയായ കാര്യം തന്നോടു പറയാത്തതില്‍ അവര്‍ക്കു നീരസം തോന്നിയില്ല. ഇന്ന് 7.15നാണ് സത്യപ്രതിജ്ഞ. വകുപ്പുകള്‍ അപ്പോഴേ അവരുമറിയുകയുള്ളൂ.
