ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് പരാജയപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മാത്രമല്ല മകന്‍ കേന്ദ്രമന്ത്രി ആവുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പ് ഓരോ പാര്‍ട്ടിക്കും ഷോക്ക് ട്രീറ്റ്‌മെന്റ് ആണ്.
പിന്നോക്ക വിഭാഗങ്ങള്‍ എല്‍ഡിഎഫില്‍ നിന്ന് അകന്നുവെന്നും എല്‍ഡിഎഫിന്റെ അടിത്തറയിളകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫിന് മുസ്ലീം പ്രീണനം കൂടി, അതുകൊണ്ട് ക്രിസ്ത്യാനികള്‍ അകന്നു. പ്രവര്‍ത്തകര്‍ക്ക് നിരാശാബോധമുണ്ടായി. സംരക്ഷിക്കേണ്ടവര്‍ സംരക്ഷിച്ചില്ല. പിന്നോക്കക്കാര്‍ക്കു സാമൂഹ്യ നീതിയും സാമ്പത്തീക നീതിയും കിട്ടിയില്ല;- വെള്ളാപ്പള്ളി പറഞ്ഞു.
