മട്ടന്നൂരില്‍ പൊലീസിന് നേരെ അക്രമം, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍; അരയില്‍ തിരുകിയ മദ്യക്കുപ്പി പൊട്ടി വയറില്‍ തുളച്ചു കയറിയ യുവാവ് പൊലീസ് കാവലില്‍ ആശുപത്രിയില്‍

കണ്ണൂര്‍: പൊതുസ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ട് മദ്യപിക്കുന്നതിനെ ചോദ്യം ചെയ്ത പൊലീസിനു നേരെ അക്രമം. ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും അടക്കം മൂന്നു പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. അക്രമത്തിനിടയില്‍ വീണ് കുപ്പിച്ചില്ല് വയറില്‍ തുളച്ചു കയറിയ സുഹൃത്ത് പൊലീസ് കാവലില്‍ ആശുപത്രിയില്‍.
ബുധനാഴ്ച രാത്രി 8.45ന് മട്ടന്നൂര്‍, 19-ാം മൈലിലാണ് സംഭവം. മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബിഎസ് സജന്‍, എസ്.ഐ പ്രശാന്ത്, ഡ്രൈവര്‍ ഹാരിസ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പൊതു സ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ സംഘം പൊലീസിന് നേരെ അക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന അനുരാഗ് എന്നയാള്‍ നിലത്ത് വീണു. വീഴ്ചക്കിടയില്‍ അരയില്‍ തിരുകി വെച്ചിരുന്ന മദ്യക്കുപ്പി പൊട്ടുകയും വയറ്റില്‍ തുളച്ചു കയറുകയുമായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ അഭയകുമാറിനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ അനുരാഗാണ് പൊലീസ് കാവലില്‍ ആശുപത്രിയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page