തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം നേതൃയോഗം വിളിച്ചു. അഞ്ചു ദിവസങ്ങളിലായാണ് വിവിധ ഘടകങ്ങളുടെ യോഗം ചേരുക. സെക്രട്ടേറിയറ്റ് യോഗം ഏഴിന് ചേരും. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകള്‍ യോഗത്തില്‍ ഉണ്ടാകും. ഇതിന്റെ തുടര്‍ച്ചയായി 16,17 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും 18,19,20 തീയ്യതികളില്‍ സംസ്ഥാന സമിതി യോഗങ്ങളും ചേരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാര്‍ ദയനീയമായി തോറ്റത് യോഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. പരാജയത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങളോരോന്നും യോഗങ്ങളില്‍ ചര്‍ച്ചയാകും.
