കാഞ്ഞങ്ങാട്: ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സഹകാര്യവാഹക് ബാബു പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ബി വി വി എസ് സംസ്ഥാന പ്രസിഡന്റ് അജിത് കര്‍ത്താ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് എന്‍ അശോക് കുമാര്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി പി വസന്ത കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടു അവതരിപ്പിച്ചു. രാജീവന്‍ സംസാരിച്ചു.
ഭാരവാഹികളായി എന്‍ അശോക് കുമാര്‍ (പ്രസി.), ഗുരുദത്ത് റാവു (ജന.സെക്ര.), രാമകൃഷ്ണന്‍(സെക്ര.), വസന്തന്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
