അടുത്ത അഞ്ചുവർഷം നമ്മുടെ മഹാരാജ്യം ആര് ഭരിക്കും എന്ന് ഇന്നറിയാം.
വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും.
രാജ്യത്ത് 64.2 കോടി ആളുകളും കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 പേരും ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു. തുടർഭരണ എക്സിറ്റ്പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും മോദി സർക്കാരിന് അന്ത്യം കുറിക്കാൻ ഇൻഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിചേർന്നതാണ് ഇൻഡ്യ സഖ്യം. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഒഡീഷ ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് 352 സീറ്റ് ആണ് ലഭിച്ചത്. മിക്ക പ്രവചനങ്ങളും 400 കടക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഭരണം തുടർന്നാൽ ഈ മാസം പത്തിനകം തന്നെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ നടത്തും. 12നു പ്രധാനമന്ത്രി ജി 7 ഉച്ചകോടിക്ക് പോകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. തുടർന്ന് അരമണിക്കൂറിനകം യന്ത്രങ്ങളിലെ വോട്ടെണ്ണം. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിത്തുടങ്ങും..
