മംഗ്‌ളൂരു: കുന്ദാപുരത്തെ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ ഡോക്ടര്‍. സംഭവത്തില്‍ കുന്താപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്താപുരം ആശുപത്രിയിലെ ഡോക്ടര്‍ റോബര്‍ട്ട് റെബെല്ലോ കഴിഞ്ഞ ആറു മാസമായി പീഡിപ്പിക്കുകയാണെന്ന് വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാസങ്ങളായി മാനസികമായി പീഡിപ്പിച്ചു വരുന്ന ഡോക്ടര്‍ 2023 ഒക്‌ടോബര്‍ മുതല്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയാണെന്നും വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
