കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്.
കിടപ്പുരോഗിയായ ബിന്ദുവിനെ മുറിവേറ്റ് ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.