അത്താഴം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞു കഷണങ്ങളാക്കി. കര്‍ണാടകയിലെ തുംകൂരിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശിവരാമയും പുഷ്പലതയും തമ്മില്‍ വഴക്കുക പതിവായിരുന്നു. തിങ്കളാഴ്ച രാത്രിയും വഴക്കു നടന്നു. പ്രകോപിതനായ ശിവരാമ അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തി. കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റി. തുടര്‍ന്ന് ദേഹത്തെ തൊലി കത്തി ഉപയോഗിച്ച് തന്നെ അടര്‍ത്തി മാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസ്സുകാരന്‍ മകന്‍ വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം. രാത്രി മുഴുവന്‍ മൃതദേഹത്തിനടുത്ത് ചെലവിട്ട ശിവരാമ രാവിലെ വീട്ടുടമയെ വിളിച്ച് കൊലപാതക വിവരം പറയുകയായിരുന്നു. അദ്ദേഹമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി തുംകൂര്‍ എസ്.പി അശോക് വെങ്കിട്ട് പറഞ്ഞു. പത്തുവര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം. ദമ്പതികളുടെ മകനെ ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റി.
