മംഗളൂരു: കാസര്‍കോട് സ്വദേശിനിയായ യുവതിയെ മംഗളൂരുവിലെ ഹോട്ടലില്‍ വച്ച് പലതവണ പീഡനത്തിനിരയാക്കിയ കാഞ്ഞങ്ങാട്ടെ ജിം പരിശീലകന്‍ അറസ്റ്റില്‍. പുല്ലൂര്‍ കൊടവലം സ്വദേശി കെ സുജിത്ത് (29)നെയാണ് മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തിയ യുവതിക്കൊപ്പം കൂട്ടുവന്ന സുജിത്ത് ആശുപത്രിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പിന്നീടുള്ള പീഡനം. ഏപ്രില്‍ 4 മുതല്‍ 8 വരെ മംഗളൂരു മഹാരാജ റെസിഡന്‍സി ഹോട്ടലില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായും പരാതിയിലുണ്ട്. പീഡനത്തിനിരയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെയാണ് സുജിത്തിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരു കോടതിയില്‍ ഹാജരാക്കിയ സുജിത്തിന് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
