വന്‍ തുക ചെലവഴിച്ച് വികസിപ്പിച്ച മല്ലം റോഡ് മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഇടിഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി മുളിയാര്‍ പഞ്ചായത്ത് 48-ാം ബൂത്ത് കമ്മിറ്റി മനുഷ്യമതില്‍ തീര്‍ത്തു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് പി. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മനോജ് കുമാര്‍ കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അനന്യ, പഞ്ചായത്ത് കമ്മിറ്റി പ്രസി. ഉല്ലാസ് വെള്ളാല, സെക്രട്ടറി സുധി, ജിതേഷ്, പ്രജിത്ത്, കുഞ്ഞികൃഷ്ണന്‍, കരുണാകരന്‍, ഹരീഷ് നേതൃത്വം നല്‍കി.