ഗുജറാത്തിലെ രാജ്‌കോട്ടില്‍ വന്‍ തീപ്പിടുത്തം. ഇരുപത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്‌കോട്ടിലെ ഗെയിമിംഗ് സെന്ററിലാണ് തീപ്പിടുത്തമുണ്ടായത്. നിരവധി പേര്‍ ഇതിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ച് കുട്ടികളെ രക്ഷപ്പെടുത്തി. താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് ഇവിടെ തീ പടര്‍ന്നത്.
രക്ഷാപ്രവര്‍ത്തനം ഇവിടെ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഗുജറാത്ത് സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീല്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മറ്റ് ഭരണസമിതികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗേമിങ് സെന്റർ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
