കാസർകോട്: ചന്തേര റെയിൽവേ സ്‌റ്റേഷന് സമീപം കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് അബദ്ധത്തിൽ തെറിച്ചുവീണ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കന്യാകുമാരി വിലവൻകോടെ ബാബുരാജിൻ്റെ മകൻ ബി.ബബിസാം(23) ആണ് മരിച്ചത്. തമിഴ്നാട് ഈറോഡിലെ ബിഫാം വിദ്യാർഥിയായിരുന്നു. മംഗളൂരുവിലെ സുഹൃത്തിനെ കാണാൻ പോകുന്നതിനിടെയാണ് അപകടം എന്ന് പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെ കോയമ്പത്തൂർ-മംഗളൂരു എക്‌സ് കടന്നുപോയതിനു ശേഷമാണ് യുവാവിനെ റെയിൽവേ ട്രാക്കിന് സമീപത്തുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്തേര പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തി. ശനിയാഴ്ച ഉച്ചക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.