ടെഹ്‌റാന്‍: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി(63)യുടെ സംസ്‌ക്കാരം ഇന്നു തബ്‌രിസ് നഗരത്തില്‍ നടക്കും. റെയ്‌സിയുടെ മരണത്തില്‍ ഇറാന്‍ അഞ്ചു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സിറിയയും ലബനനും മൂന്നു ദിവസം ദുഃഖം ആചരിക്കും. ഇന്ത്യയും ലോകരാജ്യങ്ങളും റെയ്‌സിയുടെ അപകടമരണത്തില്‍ അഗാധ ദുഃഖം പ്രകടിപ്പിച്ചു. മോശമായ കാലാവസ്ഥയാണ് ഹെലികോപ്ടര്‍ അപകടത്തിനു കാരണമെന്ന് ഇറാന്‍ വെളിപ്പെടുത്തി.
