കാഞ്ഞങ്ങാട്ട് പത്തു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് എഴു രൂപഭാവങ്ങൾ; ഒടുവിൽ നാടു വിടുമ്പോൾ മുടി ഇടത്തോട്ട് ചീകിയ നിലയിൽ, വ്യാപക വലവിരിച്ച് പൊലീസ്

കാസർകോട്: കാഞ്ഞങ്ങാട്‌ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങികിടന്നിരുന്ന പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത പ്രതിക്ക് രൂപഭാവങ്ങൾ ഏഴ് ! ഇന്നലെ കണ്ട ആളെയല്ല ഇന്നും നാളെയും കാണുക. ഒന്നിനൊന്നു വ്യത്യസ്തം. കുടകിൽ പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ പ്രകാരം കേസെടുക്കപ്പെട്ട യുവാവാണ് കാഞ്ഞങ്ങാട്ട് പെൺകുട്ടിയെ പീഡിപ്പിച്ചത്. പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സിസി ടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയാണ് പീഡനത്തിനു പിന്നിൽ കുടക് സ്വദേശിയാണെന്ന് വ്യക്തമായത്. ഇയാളെ തേടി പൊലീസ് കുടകിൽ എത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് ഇയാളുടെ താവളം കണ്ടെത്താനാകാത്തത് . പലതരത്തിലുള്ള വേഷം മാറി നടക്കുന്നതും പൊലീസിനു തലവേദനയായിട്ടുണ്ട്. എങ്കിലും ഉടൻ തന്നെ ഏഴു വേഷങ്ങളിൽ ഒളിച്ചു നടക്കുന്ന ഇയാളെ കണ്ടെത്താനാകുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മണ്ണിറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണ് ഗുരുതര നിലയില്‍, മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിനു കേസ്, സംഭവം ബദിയഡുക്കയില്‍

You cannot copy content of this page