ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ 37 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ലഡാക്കില്‍ 52.02 ശതമാനവും പശ്ചിമ ബംഗാളില്‍ 48.4 ശതമാനവും ജാര്‍ഖണ്ഡില്‍ 41.8 ശതമാനവും ഉത്തര്‍പ്രദേശില്‍ 39.5 ശതമാനവും പോളിങ് രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ ഉച്ചയ്ക്ക് ഒരു മണി വരെ 34.79 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണി വരെ മഹാരാഷ്ട്രയില്‍ 27.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
49 ലോക്‌സഭാ മണ്ഡലങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാഹുല്‍ ഗാന്ധി (റായ്ബറേലി, യുപി), സ്മൃതി ഇറാനി (അമേഠി, യുപി), രാജ്നാഥ് സിംഗ് (ലക്നൗ, യുപി), കരണ്‍ ഭൂഷണ്‍ സിംഗ് (കൈസര്‍ഗഞ്ച്, യുപി, രോഹിണി ആചാര്യ (സരണ്‍, ബിഹാര്‍), ചിരാഗ് പാസ്വാന്‍ എന്നിവരാണ് മത്സര രംഗത്തുള്ള പ്രധാന സ്ഥാനാര്‍ത്ഥികള്‍.
ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കുന്നുണ്ട്. വോട്ടെടുപ്പ് നാലുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് ശതമാനം 20 ശതമാനം പിന്നിട്ടിരുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും മകന്‍ അര്‍ജുനും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം അക്ഷയ് കുമാര്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തി.
8.95 കോടിയിലധികം വോട്ടര്‍മാരാണ് 49 മണ്ഡലങ്ങളിലുമായി ഉള്ളത്. 94,732 പോളിങ് സ്റ്റേഷനുകളിലായി 9.47 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്. ഏപ്രില്‍ 19, 26, മെയ് ഏഴ്, 13 എന്നീ തീയ്യതികളിലാണ് നാല് ഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് രണ്ടിനും ജൂണ്‍ ഒന്നിനുമാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
