കൊച്ചി: സ്വര്‍ണ വിലയില്‍ സംസ്ഥാനത്ത് ഇന്നു വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,120 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്നു 400 രൂപ ഒറ്റയടിക്കു കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 6890 രൂപ വിലയായിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വിലയാണിത്.
ഈ മാസം ഒന്നാം തീയ്യതി ഒരു പവന്‍ സ്വര്‍ണത്തിന് 52,400 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും അന്നായിരുന്നു.
ചൈനയില്‍ സ്വര്‍ണത്തിനുണ്ടാവുന്ന പ്രിയവും ഡോളര്‍ പ്രതിസന്ധിയും സ്വര്‍ണവില വര്‍ധനവിനു കാരണമായി പറയുന്നുണ്ട്.
