കൊച്ചി: യുവതി ഉള്‍പ്പെടെ ആറംഗ മയക്കുമരുന്നു വിതരണസംഘത്തെ എറണാകുളം കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജില്‍ നിന്നു പൊലീസ് സംഘം അറസ്റ്റു ചെയ്തു.
വരാപ്പുഴ സ്വദേശിനിയും മോഡലുമായ അല്‍ക്കബോണി(22), ഇടുക്കിയിലെ ആഷിക് അന്‍സാരി (22), പാലക്കാട്ടെ എം സി സൂരജ് (26), അജിത് (24), മുഹമ്മദ് അസര്‍, തൃശൂരിലെ എബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊക്കെയ്ന്‍, മെത്ത്, കഞ്ചാവ് എന്നിവ ഇവരില്‍ നിന്നു കണ്ടെടുത്തു. എളമക്കര പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ റൂം പരിശോധിക്കാനെത്തിയത്. മെയ് 13 മുതല്‍ റൂമിലുള്ള ഇവരുടെ ഫോണില്‍ ലഹരി ഇടപാടു വിവരങ്ങളും ലഹരി കുത്തിവയ്ക്കുന്നതിന്റെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. ലഹരി ഇടപാടു സംബന്ധിച്ച വിവരങ്ങളടങ്ങിയ ഡയറിയും ഇവരില്‍ നിന്നു പിടിച്ചെടുത്തു. വധശ്രമം, പിടിച്ചുപറി, മോഷണം എന്നീ കേസുകളിലും ഇവര്‍ പ്രതികളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.
