പത്തനംതിട്ട: ലുക്ക്ഔട്ട് നോട്ടീസിറക്കി ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്തു പത്തനംതിട്ടയിലേക്കു കൊണ്ടുവരികയായിരുന്ന പോക്‌സോ-സൈബര്‍ കേസ് പ്രതി തമിഴ്‌നാട് കാവേരി പട്ടണത്തു വച്ചു പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. പ്രാഥമികാവശ്യത്തിനു പോകണമെന്നു അറിയിച്ച പ്രതി തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു.
രണ്ടു വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഒളിച്ചു നടന്നിരുന്ന പ്രതിയാണ് ഒടുവില്‍ ഡല്‍ഹിയില്‍ പിടിയിലായിട്ടും കേരള പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതിക്കു വേണ്ടി കേരള പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടി. ഇരു പൊലീസുകളും ചേര്‍ന്നു കാവേരിപട്ടണം അരിച്ചുപെറുക്കുകയാണെന്നു പറയുന്നു. അതേസമയം പ്രതിയെ കൊണ്ടുവന്ന പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് അധികൃതര്‍ നീക്കമാരംഭിച്ചിട്ടുണ്ടെന്നു പറയുന്നു.
