ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത ജോൽഫയിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്നു ഹെലികോപ്റ്റർ തിരിച്ച് ഇറങ്ങിയതാണെന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ധന മന്ത്രി അമീർ അബ്ദുള്ള ഹിയാനും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായാണ് വിവരം. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ലെന്നും വാർത്ത ഏജൻസികൾ പറയുന്നു. കാറ്റും ശക്തമായ മഴയും ഈ സ്ഥലത്ത് അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അസർബൈജാൻ പ്രസിഡന്റ് ഇല്ഹാം അലി ലയവിനൊപ്പം കിഴക്കൻ അസർ ബൈജാനിൽ ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു പ്രസിഡന്റ്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ.