ദിവസവും മദ്യപിച്ചു വീട്ടിലെത്തി നിര്‍ദ്ദയം മര്‍ദ്ദിക്കുന്നതില്‍ സഹികെട്ട ഭാര്യ ഒടുവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. സംഭവത്തില്‍ യുവതിയായ ഭാര്യയെ പൊലീസ് അറസ്റ്റു ചെയ്തു. അസമിലെ ജോര്‍ഹട്ടിലാണ് സംഭവം. ഭര്‍ത്താവിന്റെ മദ്യപാനവും തുടര്‍ന്നുള്ള മര്‍ദ്ദനവും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈക്കു നിര്‍ബന്ധിതയായതെന്നു യുവതി പൊലീസിനോടു പറഞ്ഞു. മകനെയും മര്‍ദ്ദിക്കുമെന്ന ഭയവുമുണ്ടായിരുന്നു. മര്‍ദ്ദനത്തില്‍ നിന്നു മകനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന മാനസിക പ്രേരണയിലാണ് ഭര്‍തൃഹത്യക്കു തുനിഞ്ഞതെന്നു അവര്‍ പൊലീസിനെ അറിയിച്ചു.
