തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ ജീവിതത്തെയും അടിസ്ഥാനപ്പെടുത്തി മറ്റൊരു സിനിമ നിര്‍മ്മിക്കുന്നതിനു നീക്കം ആരംഭിച്ചതായി സൂചന. പ്രമുഖ അനലിസ്റ്റ് രമേശ് ബാല ഇക്കാര്യം എക്‌സില്‍ കുറിച്ചു.
പ്രശസ്ത നടനായ സത്യരാജാണ് നരേന്ദ്രമോദിയായി അഭിനയിക്കുന്നതെന്നും രമേശ് ബാലയുടെ എക്‌സ്‌പോസ്റ്റ് പറയുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറക്കുക. ബോളിവുഡിലെ പ്രധാന നിര്‍മ്മാണ കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളെന്നു സൂചനയുണ്ട്. പി എം നരേന്ദ്രമോദി എന്ന ചിത്രം. 2019ല്‍ ഒമംഗ്കുമാര്‍ സംവിധാനം ചെയ്തിരുന്നു. അതില്‍ മോദിയായി അഭിനയിച്ചത് വിവേക് ഒബ്രോയായിരുന്നു. നേരത്തെ പെരിയാര്‍ ഇ വി രാമസ്വാമിയുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച സിനിമയില്‍ സത്യരാജ്, രാമസ്വാമിയായി അഭിനയിച്ചിരുന്നു. ഏതാനും സിനിമകളിലും സത്യരാജ് അഭിനയിച്ചിട്ടുണ്ട്.
