കാസര്‍കോട്: വെല്‍ഡിംഗ് ജോലിക്കിടയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട്, കൊളവയല്‍, മാട്ടുമ്മലിലെ വിനീഷ് (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ രാവണേശ്വരം, പൊടിപ്പള്ളത്ത് ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് സംഭവം. കുഴഞ്ഞ് വീണ വിനീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാട്ടുമ്മലിലെ ഗംഗാധരന്‍-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബിന്ദു, വിനോദ്, അനീഷ്.
