തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു; 20 പേർക്ക് പരിക്ക്; അപകടം ഹരിയാനയിൽ

തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 20പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 1.30ഓടെയാണ് സംഭവം. 60 ഓളം യാത്രക്കാരുള്ള ബസിനാണു തീ പിടിച്ചത്. പുകയും തീയും കണ്ടതോടെ യാത്രക്കാരിൽ ചിലർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു. ബസിന് തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികനാണ് ഡ്രൈവറെ വിവരമറിയിച്ചത്. തുടർന്ന് ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു. നിർത്തിയതോടെ തീ അടിയിൽ നിന്ന് ബസിൻ്റെ ഉള്ളിലേക്ക് പടർന്നു. പരിഭ്രാന്തരായ യാത്രക്കാർ എഴുന്നേറ്റ് ഓടി. ബസിന്റെ ജനൽ ചില്ലുകൾ തകർത്ത് പത്തോളം പേരെ രക്ഷിക്കാൻ കഴിഞ്ഞതായി അപകട സ്ഥലത്തിന് സമീപം കട നടത്തുന്ന ഒരാൾ പറഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തനത്തിന് മുന്നേ ബസിൽ പൂർണമായും തീ പടർന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏട്ട് ദിവസമായി സംഘം വിവിധ ആത്മീയ കേന്ദ്രങ്ങളിലൂടെ യാത്ര നടത്തുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഈ മേഖലയിൽ നേരത്തെയും തീർത്ഥാടകർ യാത്ര ചെയ്തിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ദീർഘദൂരം യാത്ര ചെയ്യുന്നവർക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ഡ്രൈവർ ഉറങ്ങുന്നതാണ്. നിരവധി തീർത്ഥാടകർക്കാണ് റോഡപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page