ഷാൾ കഴുത്തി മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത് ഭർത്താവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പൊലീസ് പറയുന്നു. കൊലപാതക ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായതായാണ് റിപ്പോർട്ട്. വാക്കേറ്റം രൂക്ഷമായതോടെ
ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തി. ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുത്തു. തുടർന്ന് ഫോട്ടോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കൾ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അതെ ഷാൾ ഉപയോഗിച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
