കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 42 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 42 ലക്ഷം രൂപ വിലമതിക്കുന്ന 576 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍. മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. പരിശോധനയില്‍ കസ്റ്റംസും പങ്കെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഗള്‍ഫില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. മുഹമ്മദ് നിയാസില്‍ നിന്ന് 479 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. കട്ടികളാക്കിയ സ്വര്‍ണ്ണം ഫുഡ്‌പ്രോസസിംഗ് യൂണിറ്റിന് അകത്ത് ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. തലയണ കവറിനകത്തും കളിപ്പാട്ടത്തിനകത്തുമാണ് സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി മുഹമ്മദ് നിസാര്‍ കടത്താന്‍ ശ്രമിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page