കാസര്‍കോട്: പൈപ്പിടാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ ഡ്രൈവര്‍ കിണറ്റില്‍ വീണു മരിച്ചു. മംഗ്‌ളൂരു, കൊട്ടാരത്തില്‍ താമസക്കാരനും മഞ്ചേശ്വരം കൊട്‌ലമുഗറു, ബണ്ടാശാലയിലെ രാജേന്ദ്ര ഷെട്ടി (54)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നേരത്തെ സുങ്കതക്കട്ടയില്‍ ജീപ്പ് ഡ്രൈവര്‍ ആയിരുന്നു രാജേന്ദ്ര ഷെട്ടി. പിന്നീട് മംഗ്‌ളൂരുവിലേക്ക് താമസം മാറി. വാടകക്ക് കൊടുത്ത വീടിന്റെയും കിണറിന്റെയും അറ്റകുറ്റപ്പണിയുടെ ഭാഗമായി പൈപ്പ് ഇറക്കുന്നതിനിടയിലാണ് അപകടത്തില്‍പെട്ടത്. സ്ഥലത്തുണ്ടായിരുന്നവരും അയല്‍വാസികളും ഉടന്‍ കിണറിന് മുകളില്‍ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍.
ഭാര്യ: ആശാലത. ഏകമകള്‍: രക്ഷ. സഹോദരങ്ങള്‍: വിശ്വനാഥ ഷെട്ടി, രഘുരാമഷെട്ടി, ദേവരാജഷെട്ടി, പ്രേമലത, ചന്ദ്രിക, രാജേശ്വരി, ലീലാവതി, ശശികല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
