മയക്കുമരുന്ന് കലര്‍ത്തിയ തീര്‍ത്ഥം നല്‍കി ക്ഷേത്ര പൂജാരി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുമായി ടിവി ചാനല്‍ അവതാരക. ചെന്നൈയിലെ സ്വകാര്യ ചാനല്‍ അവതാരകയാണ് വിരുഗംപാക്കം വനിത പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ചെന്നൈ പാരിസ് കോര്‍ണറിലെ പ്രശസ്തമായ അമ്മന്‍ ക്ഷേത്രത്തിലെ പൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരെ പൊലീസ് കേസെടുത്തു. വിശ്വാസിയായതിനാല്‍ തനിക്ക് പതിവായി ക്ഷേത്രത്തില്‍ പോകുന്ന ശീലമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ വച്ച് പരിചയപ്പെട്ട പൂജാരി അവതരകയുടെ വാട്‌സാപ് നമ്പര്‍ തന്ത്രപൂര്‍വം ശേഖരിച്ചിരുന്നു. യുവതിയുമായി നല്ല അടുപ്പം പുലര്‍ത്തി. പിന്നീട് ക്ഷേത്രത്തില്‍ നടക്കുന്ന പൂജകളും പരിപാടികളും സംബന്ധിച്ച് കാര്‍ത്തിക് യുവതിക്ക് വാട്സ്ആപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചിരുന്നു. ക്ഷേത്രത്തില്‍ വരുമ്പോള്‍ തന്നെ ശ്രീകോവിലില്‍ കൊണ്ടുപോയി പ്രത്യേക ദര്‍ശനം നല്‍കിയിരുന്നെന്നും യുവതി പറഞ്ഞു.
ഒരിക്കല്‍ കാര്‍ത്തിക് തന്റെ ബെന്‍സ് കാറില്‍ എത്തി യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വീട്ടില്‍ കൊണ്ടുപോി വിടാമെന്ന് വാഗ്ദാനവും ചെയ്തു. കാറില്‍ വെച്ച് തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ തീര്‍ത്ഥം നല്‍കി പീഡിപ്പെച്ചെന്നും ഇതിന് ശേഷം വിവാഹം വാഗ്ദാനം നല്‍കി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും യുവതി പരാതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെ താന്‍ ഗര്‍ഭിണി ആയി. ആശുപത്രിയില്‍ വെച്ച് ബലമായി അബോര്‍ഷന്‍ നടത്തിയെന്നും തന്നെ ലൈംഗിക തൊഴിലാളിയാവാന്‍ കാര്‍ത്തിക് നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞു. അന്വേഷണത്തില്‍ പെണ്‍കുട്ടിയുമൊത്തുള്ള ഇയാളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പൊലീസ് കണ്ടെത്തി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.
