സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്തത് സിപിഎം; സമരം തീര്‍ക്കാന്‍ ഇടപെട്ടത് ജോണ്‍ ബ്രിട്ടാസെന്നു ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍

സോളാര്‍ സമരം ഒത്തു തീര്‍പ്പായതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം. എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്ന് വെളിപ്പെടുത്തല്‍. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലെന്നാണ് മലയാള മനോരമ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. എന്നാല്‍ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കള്‍ക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇടനില നിന്നിരുന്നു ജോണ്‍ പറയുന്നു. വാര്‍ത്താ സമ്മേളനം വിളിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. യുഡിഎഫില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എന്‍കെ പ്രേമചന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകളില്‍ കോടിയേരിയും പങ്കെടുത്തു. ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നു. എന്നാല്‍ ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം തിരുവഞ്ചൂര്‍ ആവശ്യപ്പെട്ട പ്രകാരം ചര്‍ച്ച നടന്നെന്ന് ജോണ്‍ബ്രിട്ടാസും സമ്മതിച്ചു. അതേസമയം ജോണ്‍മുണ്ടക്കയവുമായി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഭാവന മാത്രമാണെന്നും ജോണ്‍ബ്രിട്ടാസ് പ്രതികരിച്ചു. അതേസമയം ഒത്തുതീര്‍പ്പില്‍ തന്നെയാണ് സമരം അവസാനിപ്പിച്ചതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. അതേസമയം സിപിഎം നടത്തിയ സമരം സിപിഎം നേതാക്കള്‍ തന്നെ ഇടപെട്ട് ഒത്തുതീര്‍ക്കുകയായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തകന്റെ ആരോപണത്തില്‍ വസ്തുതയില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍. സിപിഎമ്മിന് എതിരായ പ്രചാര വേലയായി മാത്രമേ ഇതിനെ കാണുന്നുളളു. സോളാര്‍ കേസിലെ സമരം സിപിഎമ്മിന് ഒത്തുതീര്‍പ്പാക്കേണ്ട കാര്യമില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page