സില്‍ചാര്‍: പെണ്‍വാണിഭ സംഘത്തിനെതിരെ അരുണാചല്‍ പ്രദേശ് പൊലീസ് നടത്തിയ റെയ്ഡില്‍ 15 വയസ്സിന് താഴെ പ്രായമുള്ള 5 പെണ്‍കുട്ടികളെ രക്ഷിപ്പെടുത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരുമടക്കം 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാനഗര്‍ വനിതാ പൊലീസ് നടപടി ആരംഭിച്ചത്. രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ അസം സ്വദേശികളാണ്. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ കൊണ്ടുവന്നത്. ആദ്യം ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കിയിരുന്നു. തുടര്‍ന്ന് വേശ്യവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നു. സെക്‌സ് റാക്കറ്റില്‍ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനും ഹെല്‍ത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ എന്നിവര്‍ക്കും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു
