കാസര്‍കോട്: പഴയ കെട്ടിടത്തിനകത്ത് സൂക്ഷിച്ച കര്‍ണ്ണാടക മദ്യം പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് കാസര്‍കോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും വിദ്യാനഗര്‍, നെല്‍ക്കളയിലെ മേല്‍ക്കൂര ഇല്ലാത്ത കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് 15.66 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയത്. സംഭവത്തില്‍ നെല്‍ക്കള എസ്.സി കോളനിയിലെ അനില്‍ കുമാറി (49)നെതിരെ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു. എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ്, ടി.പി ധന്യ എന്നിവരും ഉണ്ടായിരുന്നു.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)