ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാല്‍ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ (29).
സമൂഹമാദ്ധ്യമത്തില്‍ ലൈവില്‍ വന്ന് സംസാരിക്കുകയായിരുന്നു രാഹുല്‍. താനിപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ്. നാട്ടില്‍ നില്‍ക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോള്‍ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പത്തുമുപ്പത് കൊല്ലം കൊണ്ട് ഞാന്‍ കെട്ടിപ്പടുത്ത എന്റെ ജീവിതമാണ് എല്ലാവരും ആസ്വദിക്കുന്നത്. അവളെ തല്ലിയെന്നുള്ള തെറ്റ് ഞാന്‍ ചെയ്തു. അതിന് എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാലത് ഒരിക്കലും സ്ത്രീധനം ചോദിച്ചോ കാര്‍ ചോദിച്ചോ കൊണ്ടായിരുന്നില്ലെന്നും ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന എനിക്കെന്തിനാണ് നാട്ടിലൊരു കാറെന്നും രാഹുല്‍ ചോദിക്കുന്നു. അതേസമയം രാഹുല്‍ ജര്‍മനിയിലെത്തിയതായി സൂചന. സിങ്കപ്പൂരില്‍ നിന്ന് രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്നാണ് സൂചനകളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. രാഹുലിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നല്‍കി. കൂടാതെ ഇന്റര്‍പോള്‍ മുഖേന ജര്‍മനിയില്‍ ഉപയോഗിക്കുന്ന എന്‍ആര്‍ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. സിറ്റി പൊലീസ് കമ്മിഷണര്‍ ക്രൈംബ്രാഞ്ച് മുഖേന സിബിഐയിലേക്ക് ഇന്റര്‍പോള്‍ സഹായം തേടാനുള്ള നടപടികളിലേക്ക് കടക്കും.
