കാസര്‍കോട്: മീപ്പുഗുരിയില്‍ ഒരു ചെമ്പരത്തി ചെടിയില്‍ രണ്ട് നിറമുള്ള പൂക്കള്‍ വിസ്മയമാകുന്നു. കാസര്‍കോട് കുഡ്‌ലു മീപ്പുഗുരിയിലെ ഡി ജയനാരായണയുടെ വീട്ടിലാണ് ഈ കൗതുക കാഴ്ചയുള്ളത്. വെളുത്ത പൂവിന്റെ ചെമ്പരത്തി ചെടിയിലാണ് ചുവന്ന പൂവും വിരിഞ്ഞത്. രണ്ടുവര്‍ഷം മുമ്പാണ് ചെടിയുടെ കൊമ്പ് കൊണ്ടുവന്ന് വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചത്.
