ക്യാൻസർ ബാധിച്ചു മാതാവ് മരണപ്പെട്ടു; മാതാവിന്റെ ഓർമ്മയ്ക്കായി 85 അടി ഉയരത്തിലുള്ള ക്ഷേത്രം നിർമിച്ച് മകൻ

കാൻസർ ബാധിച്ചു മരിച്ച പ്രിയ മാതാവിന്റെ ഓർമ്മയ്ക്കായി 85 അടി ഉയരത്തിൽ ക്ഷേത്രം നിർമിച്ചിരിക്കുയാണ് മകൻ. മൂവാറ്റുപുഴ സബീൻ ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെന്ററിലെ ഡോക്‌ടർമാരായ ജഗന്തും ഭാര്യ മഹാലക്ഷ്മിയും ആണ് ക്ഷേത്രം നിർമ്മിച്ചത്.
തമിഴ്നാട്ടിലെ തേനി ജില്ലയിൽ ചുരുളിപ്പെട്ടിയിലാണ് ഒരേക്കർ സ്ഥലത്തു ക്ഷേത്രം പണിതിരിക്കുന്നത്. ഞായറാഴ്ച മാതൃദിനത്തിൽ ക്ഷേത്രം നാട്ടുകാർക്കായി തുറന്നുകൊടുക്കും. ചുരുളിപ്പെട്ടി സ്വദേശിയായ ഡോ. ജഗന്ത് ജയരാജയുടെ മാതാവ് ജയമീന 2013 ൽ ആണ് മരിച്ചത്. എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിച്ചാൽ മതിയെന്നു മരണസമയത്ത് അമ്മ നൽകിയ ഉറപ്പാണ് ക്ഷേത്രം എന്ന ആശയത്തിലേക്ക് എത്തിച്ചതെന്നു ഡോ. ജഗന്ത്പറയുന്നു.
ശക്തിമിക അണ്ണെ ശ്രീ ജയമീനാ തിരുക്കോവിൽ എന്നാണു ക്ഷേത്രത്തിനു പേരിട്ടിരിക്കുന്നത്. ജയമീനയുടെ രൂപമാണ് പ്രതിഷ്ഠ. രക്താർബുദത്തിൻ്റെ പിടിയിലാകുന്ന കുഞ്ഞുങ്ങൾക്കു ചികിത്സാസഹായം നൽകാനും ഡോക്ട‌ർക്കു പദ്ധതിയുണ്ട്. കഴിഞ്ഞ വനിതാദിനത്തിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page