തിരുവനന്തപുരം: തിരുവനന്തപുരത്തു യുവാവിനെ ഒരു സംഘം തലയ്ക്കടിച്ചു കൊന്നു. കരമനയിലെ അഖിലാ(26)ണ് അടിയേറ്റു മരിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കാറിലെത്തിയ സംഘമാണ് അക്രമിച്ചത്. അഖിലിനെ കമ്പി വടികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തലക്കു കല്ലിട്ടാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. അഖിലിനും അക്രമികള്‍ക്കും മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. ഒരാഴ്ച മുമ്പു ബാറില്‍ വച്ചു ഗുണ്ടാസംഘവുമായി അഖില്‍ ഏറ്റുമുട്ടിയിരുന്നു. മത്സ്യവ്യാപാരിയാണ് അഖില്‍.
