കൊച്ചി: എഴുപത് വയസ് പ്രായമുള്ള അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് പോയ മകനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പുണിത്തുറ, ഏരൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന അജിത്തിനെതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുമ്പാണ് അജിത്തും കുടുംബവും പിതാവ് ഷണ്‍മുഖനെ വീട്ടില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. ഡ്രൈവറായി ജോലി നോക്കുന്ന അജിത്തും ഭാര്യയും കുട്ടിയും ഷണ്‍മുഖനുമാണ് വീട്ടില്‍ താമസം. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഷണ്‍മുഖനെ ഉപേക്ഷിച്ച് പോകാന്‍ ഇടയാക്കിയതെന്നാണ് സംശയം. അച്ഛനെ നോക്കുന്നില്ലെന്ന് കാണിച്ച് അജിത്തിന്റെ സഹോദരി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ പരാതി സംസാരിച്ച് പരിഹരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷണ്‍മുഖനെ ഉപേക്ഷിച്ച് മകനും കുടുംബവും സ്ഥലം വിട്ടത്. അടഞ്ഞു കിടക്കുന്ന വീട്ടിനകത്ത് ആരോ ഉണ്ടെന്ന അയല്‍വാസികളുടെ സംശയത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷണ്‍മുഖനെ ഉപേക്ഷിച്ച് മകനും കുടുംബവും സ്ഥലം വിട്ട വിവരം പുറത്തായത്.
