കാറില്‍ കടത്തിയ കഞ്ചാവും മെത്താഫിറ്റാമിനും എക്‌സൈസ് പിടിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട് : കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്‌സൈസ് സംഘം പിടിച്ചു.
പുത്തൂര്‍ പാണാജെ അര്‍ളപ്പദവ് സ്വദേശി പ്രമോദ് (28), എന്‍മകജെ ഇടിയടുക്കയിലെ മുഹമ്മദ് ഇര്‍ഷാദ്(30) എന്നിവരെ അറസ്റ്റു ചെയ്തു.
ഇവര്‍ സഞ്ചരിച്ച കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ കാട്ടുകുക്കെ തജക്കരയില്‍ വാഹനപരിശോധനക്കിടയിലാണ് മയക്കുമരുന്നുമായി എക്‌സൈസ് ഇവരെ പിടികൂടിയത്. കര്‍ണ്ണാടക പാണാജെ ഭാഗത്തുനിന്നു വരികയായിരുന്ന കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. 3.58 ഗ്രാം കഞ്ചാവും 09 മില്ലിഗ്രാം മെത്താഫിറ്റാമിനുമാണ് എക്‌സൈസ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ കേസെടുത്തു. ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ പ്രമോദ്, ബിജോയ്, ശ്രീനിവാസന്‍, സുരേശന്‍, എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജ്, ജനാര്‍ദ്ദനന്‍, മനോജ്, ശാലിനി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കാസര്‍കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ബദിയടുക്ക എക്‌സൈസ് റെയ്ഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page