ന്യൂഡല്‍ഹി: പൊടിക്കാറ്റില്‍ മരം കടപുഴകി വീണു രണ്ടുപേര്‍ മരിച്ചു. 23പേര്‍ക്കു പരിക്കേറ്റു. പൊടിക്കാറ്റിനെത്തുടര്‍ന്നു വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടു സംഭവിച്ചു. പലേടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പൊടിക്കാറ്റിനൊപ്പം അനുഭവപ്പെട്ട ശക്തമായ കാറ്റും ഇടിമിന്നലും മൂലം ഗതാഗതം തടസ്സപ്പെട്ടു. വിമാനങ്ങള്‍ ജയ്പൂരിലേക്കു തിരിച്ചുവിട്ടു. നോയിഡയില്‍ നിരവധി വാഹനങ്ങള്‍ക്കു കേടുപാടു സംഭവിച്ചു. ഇന്നു ഡല്‍ഹിയിലും പരിസരങ്ങളിലും ശക്തമായ മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു.
