ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചതായി വിവരം. 12 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. പടക്ക നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനം നടന്നത് സെങ്കമല്‍പ്പട്ടിയില്‍.
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സുദര്‍ശന്‍ എന്ന പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. കൂടുതല്‍ പേര് ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികെയാണ്. 10 മുറികളില്‍ 7 മുറികളും തകര്‍ന്നു.ഇതില്‍ എല്ലാ മുറികളിലും ആളുകള്‍ ഉണ്ടായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികെയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.
