ഇടുക്കി: സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് അമ്മയും മകളും ബന്ധുവും ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഇടുക്കി, തിടിനഗർ സ്വദേശി അഞ്ജലി (25) മകൾ അമയ (4), അഞ്ജലിയുടെ ഭർതൃ സഹോദരന്റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ചിന്നക്കനാലിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇറക്കത്തിൽ വച്ച് നിയന്ത്രണം തെറ്റി കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടം. അമ്മയും മകളും അപകട സ്ഥലത്തു വച്ചും ജെൻസി തേനി മെഡിക്കൽ കോളേജിലുമാണ് മരണപ്പെട്ടത്.
