കാസർകോട്: കർണാടകയിൽ മാത്രം വില്പനാധികാരമുള്ള പാക്കറ്റ് മദ്യം കാസർകോട്ടേക്ക് ഒഴുകുന്നു. പ്രസ്തുത മദ്യം അമിതമായി കഴിച്ച് രണ്ടു പേർ മരിച്ചു. കാസർകോട്ട് വർഷങ്ങളായി താമസിച്ച് കൂലിപ്പണിയെടുത്ത് കഴിഞ്ഞിരുന്ന രണ്ടു പേരാണ് തുടർച്ചയായ രണ്ടു ദിവസങ്ങളിൽ മരണപ്പെട്ടത്. കർണ്ണാടക പാക്കറ്റ് മദ്യത്തിന്റെ കടത്ത് തടയാൻ എക്സൈസ് അധികൃതർ റെയ്ഡ് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അവയൊന്നും ലക്ഷ്യം കാണുന്നില്ലെന്നു പരക്കെ ആക്ഷേപമുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ മദ്യം എത്തിക്കുന്നതിനു ഏജന്റുമാരും അവരുടേതായ ശൃംഖലയും ശക്തമാണെന്നും ആക്ഷേപമുണ്ട്
