കാസര്‍കോട്: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടയാളെ തെരയുന്നു. കാസര്‍കോട് എക്്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിനെയും സംഘത്തെയും കണ്ടാണ് കാസര്‍കോട്, ബീരന്ത് വയലില്‍ 4.5 ലിറ്റര്‍ കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടത്. കാസര്‍കോട് കടപ്പുറം സ്വദേശി കെ. സാബുവാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എക്്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, പി. പ്രശാന്ത്, സിവില്‍ എക്്‌സൈസ് ഓഫീസര്‍ എം. ശ്യാംജിത്ത് എന്നിവരും ഉണ്ടായിരുന്നു.
