തൃശൂര്‍: വെള്ളാനിക്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരാളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രണ്ടാമന്‍ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്.
കാര്‍ഷിക സര്‍വ്വകലാശാല ക്യാമ്പസിനകത്താണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്്. ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് അടിച്ചു വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്. വിവരമറിഞ്ഞ് മാനേജരും മറ്റു ജീവനക്കാരും പൊലീസും സ്ഥലത്തെത്തി. ഇരുവരും തമ്മില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ ഉള്ളതായി പറയുന്നു. ഇതായിരിക്കാം കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് സംശയിക്കുന്നു.
