ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ചെന്നൈ മുത്താപ്പുതുപ്പെട്ടില്‍ താമസക്കാരായ സിദ്ധഡോക്ടര്‍ ശിവന്‍ നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുത്താപ്പുതുപ്പെട്ട് ഗാന്ധി നഗറില്‍ വീടിനോട് ചേര്‍ന്നാണ് ശിവന്‍ നായരുടെ ക്ലിനിക് നടത്തുന്നത്. രാത്രിയില്‍ ചികിത്സക്കാണെന്ന വ്യാജേനയാണ് കൊലയാളി സംഘം എത്തിയത്. രാത്രി ആയതിനാല്‍ ക്ലിനിക് അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് സംഘം രോഗികളാണെന്ന വ്യാജേനയാണ് വീടിനകത്ത് കടന്നത്. തുടര്‍ന്ന് ഡോക്ടറെയും തടയാന്‍ ശ്രമിച്ച ഭാര്യയേയും കൊലപ്പെടുത്തിയ സംഘം സ്വര്‍ണവുമായി സ്ഥലം വിടുകയായിരുന്നു. വീട്ടിനകത്ത് നിന്നും അസാധാരണമായ ശബ്ദം കേട്ട അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും കൊലയാളി സംഘം രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. അധ്യാപികയാണ് കല്ലപ്പെട്ട പ്രസന്നകുമാരി.
ഡോക്ടറുടെ ക്ലിനിക്കും വീടും മുന്‍കൂട്ടി നിരീക്ഷിച്ച്, ആസൂത്രണം ചെയ്തായിരിക്കാം ഇരട്ടക്കൊലയും കവര്‍ച്ചയുമെന്ന് സംശയിക്കുന്നു.
