ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി കൊണ്ടിരിക്കെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദര്‍ സിംഗ് ലൗലി തല്‍സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. ഡല്‍ഹിയിലെ കോണ്‍ഗ്രസിനെതിരായി വാസ്തവ വിരുദ്ധമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതാണ് പ്രധാന കാരണം. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ 150 ബ്ലോക്ക് കമ്മിറ്റികള്‍ക്കു പ്രസിഡന്റുമാരെ നിയമിക്കാന്‍ ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന ദേശീയ നേതൃത്വ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അരവിന്ദര്‍ സിംഗ് വെളിപ്പെടുത്തി. ഡല്‍ഹി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തനിക്ക് സാധിക്കാത്തതിനാല്‍ നഗരത്തിലെ പാര്‍ട്ടി യൂണിറ്റിന്റെ തലവനായി തുടരാന്‍ താന്‍ ഒരു കാരണവും കാണുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ ലവ്‌ലി പറഞ്ഞു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കൈമാറിയിട്ടുണ്ട്.
