ചീട്ടുകളിയെ ചൊല്ലിയുള്ള തര്‍ക്കം; കത്രിക കൊണ്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മൂന്നു പേര്‍ക്ക് പരിക്ക്

ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ്(26) ആണ് മരിച്ചത്. കോട്ടയം പാലാ മങ്കര ഭാഗത്ത് ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. വാക്കു തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചു. അതിനിടെ കത്രിക കൊണ്ട് ലിബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയായിരുന്നു വാക്കുതര്‍ക്കവും സംഘട്ടനവും ഉണ്ടായത്.ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലിബിനെ കുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page