കാട മുട്ട പോഷകങ്ങളുടെ കലവറ

കോഴി മുട്ടയേക്കാൾ ആരോഗ്യ ഗുണങ്ങളടങ്ങിയതു കാട മുട്ടയാണ്.5 കോഴി മുട്ടയ്ക്ക് പകരം ഒരു കാട മുട്ട കഴിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്.

ചിലർ രാവിലെയും, വൈകിട്ടുമൊക്കെ കുട്ടികള്‍ക്ക് മുട്ട കൊടുക്കാറുണ്ട്.എന്നാല്‍ അത് ശരിയായ ഭക്ഷണ രീതിയല്ല. ഒരു ദിവസം ഒരു മുട്ട മാത്രമേ കുട്ടികൾക്കു കൊടുക്കാൻ പാടുള്ളു.പോഷകങ്ങളുടെ കലവറയാണ് കാടമുട്ട. അത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും 140 ശതമാനവും വൈറ്റമിൻ ബിയും കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്.വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവയും കാടമുട്ടയിൽ അടങ്ങിയിട്ടുണ്ട്.കാടമുട്ടയില്‍ അയേണും അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.കലോറി തീരെ കുറവായതിനാല്‍ തടി കുറയ്ക്കാനും നല്ലതാണ്. 50 ഗ്രാം കാട മുട്ടയില്‍ 80 കലോറി മാത്രമാണുള്ളത്.

തലച്ചോറിന്റെ ആരോഗ്യം

ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്.കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച്‌ ഓര്‍മശക്തി നല്‍കും. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും.ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം. അയേണ്‍ സമ്പുഷ്ടമായ കാടമുട്ട വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്.

പ്രതിരോധ ശേഷി വർധിപ്പിക്കുന്നു

കോഴിമുട്ടയില്‍ ഇല്ലാത്ത ഓവോമ്യൂകോസിഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നല്‍കുന്നു. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം, എന്നിവയെ പ്രതിരോധിക്കാനും ഇതിനു ശേഷിയുണ്ട്.കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം, എന്നിവയൊക്കെ ഒഴിവാക്കാനാവും.കോഴിമുട്ട അലര്‍ജിയുള്ളവര്‍ക്ക് പോലും കാടമുട്ട ഏറെ ഗുണകരമാണ്. ഇതിന് അലര്‍ജി പ്രശ്‌നം കുറവാണ്. ഇതിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണം തന്നെ കാരണം.കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്‌റ്റോണ്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കാട മുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും.എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. അതിനാല്‍ തന്നെ വളർച്ചയുടെ ഘട്ടത്തിൽ കുട്ടികള്‍ക്ക് ഇതു കൂടുതൽ ഗുണകരമാണ്. ഗുണമുണ്ടെന്ന് കരുതി ഒരുപാട് മുട്ട കഴിക്കരുത്. കാട മുട്ട ദഹിക്കാൻ കൂടുതല്‍ സമയമെടുക്കും അതിനാൽ മിതമായി കഴിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page